Breaking News

പെട്രോള്‍വില കുറയും

ന്യൂഡല്‍ഹി: പെട്രോള്‍വില ദിവസങ്ങള്‍ക്കകം കുറയുമെന്ന് പെട്രോളിയംമന്ത്രി വീരപ്പമൊയ്‌ലി. രൂപയുടെ മൂല്യം ഉയര്‍ന്ന സാഹചര്യത്തിലാണിതെന്നും ഈമാസംതന്നെ വിലകുറയുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചു മാസത്തിനിടെ എണ്ണക്കമ്പനികള്‍ പെട്രോള്‍വില കുറച്ചിട്ടില്ല. മെയ് ഒന്നിനാണ് അവസാനമായി വിലകുറച്ചത്. മൂന്നുരൂപ അന്ന് കുറഞ്ഞു. അതിനുശേഷം ഏഴുതവണ വിലകൂട്ടി.