Breaking News

ദുബൈ നിരത്തുകളിൽ ഇനി "ഇക്കോ ഫ്രണ്ട്ലി" ടാക്സികളും


ദുബൈ. വാഹന പുക വഴിയുള്ള അന്തരീക്ഷ മലിനീകാരണം കുറക്കുന്നതിന്റെ ഭാഗമായി 20 ഹൈ ബ്രീഡ് ടാക്സികൽ നിരത്തിലിറക്കി. ദുബൈ ടാക്സി കോര്‍പ്പറേഷനാ(ഡി.ടി.സി)ണ് ടൊയോട്ട കാംറി ഹൈബ്രിഡ് കാറുകള്‍ പച്ച മുദ്രയോടെ സര്‍വീസ് നടത്തുകയെന്ന് ഡി.ടി.സി ആക്ടിങ് സി.ഇ.ഒ അഹമ്മദ് മുഹമ്മദ് അല്‍ ഹമ്മാദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശുദ്ധമായ പരിസ്ഥിതിക്ക് വേണ്ടി ഹരിതവാഹനങ്ങള്‍ എന്ന ദുബൈ സര്‍ക്കാരിന്‍െറ നയത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇത്. പരീക്ഷണ ഓട്ടത്തില്‍ ഇത്തരം കാറുകള്‍ അഞ്ചര ലക്ഷം കിലോമീറ്റര്‍ ഒരു കുഴപ്പമോ കാര്യമായ അറ്റകുറ്റപ്പണിയോ ഇല്ലാതെ ഓടി. കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നതില്‍ 33 ശതമാനത്തിന്‍െറ കുറവുണ്ടായി. സാധാരണ കാറുകള്‍ക്ക് 100 കിലോമീറ്റര്‍ ഓടാന്‍ പന്ത്രണ്ടര ലിറ്റര്‍ ഇന്ധനം വേണമെങ്കില്‍ ഹൈബ്രിഡ് കാറിന് എട്ടേകാല്‍ ലിറ്റര്‍ മതി. സാധാരണ കാര്‍ ദിവസം 182 കിലോ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുമ്പോള്‍ പുതിയ പരിസ്ഥിതി സൗഹൃദ കാര്‍ പുറത്തുവിടുന്നത് 121 കിലോ മാത്രമാണെന്ന് അഹമ്മദ് മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. ടൊയോട്ട യു.എ.ഇ വിതരണകാരായ  അല്‍ ഫുത്തൈം മോട്ടോര്‍സുമായി സഹകരിച്ചാണ് പുതിയ കാര്‍ പുറത്തിറക്കിയത്.