Breaking News

യൂണിവേര്‍സല്‍ ഗ്യാസ് ഏജന്‍സി ഉപരോധിച്ചു

പാചക വാതക വിതരണം താറുമാറായതില്‍ പ്രതിഷേധിച്ച് ഉനിവേര്സല്‍ ഗ്യാസ് ഏജന്‍സിയുടെ പുളിമ്പറമ്പിലുള്ള യൂണിവേര്‍സല്‍ ഗ്യാസ് ഏജന്‍സി DYFI ഉപരോധിച്ചു. ഒരുപാട് നാളുകളായി തളിപ്പറമ്പിലെ ഗ്യാസ് വിതരണം താറുമാറായി കിടക്കുകയാണ്. ഓണ്‍ലൈന്‍ ബുകിംഗ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടറുകള്‍ ലഭിക്കാതെ ജനം നട്ടം തിരിയുകയാണ്. നേരത്തെ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട ഏജന്‍സി കുറച്ചു കാലം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. വീണ്ടും ഗ്യാസ് വിതരണം താറുമാരായതില്‍ പ്രതിഷേധിച്ചാണ് DYFI രംഗത്ത്‌ വന്നത്.

ഗ്യാസ് അത്യാവശ്യമുള്ള ആള്‍ക്കാര്‍ ഏജന്‍സിയില്‍ ചെന്ന് കൌണ്ടറില്‍ ചെന്ന് പണം അടച്ചു അവിടെ നിന്നും ഗ്യാസ് എടുത്തു കൊണ്ട് പോകുന്നതിനാല്‍ ഗ്യാസ് വിതരണം തീരെ നടക്കുന്നില്ല. ഇത് അവസാനിപ്പിച്ച് വീടുകളില്‍ ഉടന്‍ തന്നെ സിലിണ്ടര്‍ എത്തിക്കണമെന്നും DYFI ആവശ്യപ്പെട്ടു

എജന്‍സി ഉടമയുമായുള്ള ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ധാരണയായി. വ്യാഴാഴ്ച മുതല്‍ കൌണ്ടര്‍ സെയില്‍ അനുവധിക്കില്ലെന്ന്‍ ഉറപ്പ് നല്‍കി. ഇതരിയിച്ച് ഗ്യാസ് ഏജന്‍സിക്ക് മുന്‍പില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്..