Breaking News

നോക്കിയയെ സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

മൊബൈല്‍ രംഗത്തെ കുത്തക വില്‍പനക്കാരായിരുന്ന നോക്കിയ കോര്‍പറേഷന്‍ വില്‍ക്കുന്നു. ആഗോള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് 7.2 കോടി ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നോക്കിയയെ സ്വന്തമാക്കുന്നത്. ഇത് സംബന്ധിച്ച വിവരം രണ്ട് കമ്പനികളും ഔദ്യോഗികമായി പുറത്തുവിട്ടു.

നടപടിക്രമങ്ങളുടെ ഭാഗമായി വില്‍പന നടത്തുന്നതിന് ഓഹരിയുടമകളുടെ അനുമതി ആവശ്യമുണ്ട്. ഇത് ലഭിച്ചാല്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ കമ്പനിയുടെ കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് ഇരു കമ്പനികളും അറിയിച്ചിരിക്കുന്നത്. നേരത്തെ മൈക്രോസോഫ്റ്റുമായി അടുക്കുന്നതിന്റെ ആദ്യപടിയായി നോക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റമായി ലുമിയ സീരീസില്‍ വരുന്ന സ്മാര്‍ട് ഫോണുകളില്‍ മൈക്രോസോഫ്റ്റിനെ തിരഞ്ഞെടുത്തിരുന്നു.


കൈമാറ്റം പൂര്‍ത്തിയാകുന്നതോടെ നോക്കിയയുടെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ക്ക് അത് ഒഴിഞ്ഞുകൊടുക്കേണ്ടി വരും. മൊബൈല്‍ രംഗത്ത് ഒരുകാലത്ത് കുത്തക മുതലാളിമാരായിരുന്ന നോക്കിയ സാംസങിന്റെയും ആപ്പിളിന്റെയും, മറ്റു ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും രംഗ പ്രവേശത്തോടെയാണ് കൂപ്പുകുത്തുകയായിരുന്നു. പിന്നീട് പിടിച്ചു നില്‍ക്കാന്‍ പലവഴിയും പരീക്ഷിച്ച നോക്കിയയ്ക്ക് പഴയ നിലയിലേക്ക് തിരിച്ചു വരാനായില്ല. ഇതിനൊടുവിലാണ് കടുത്ത ഒരു തീരുമാനം നോക്കിയ കോര്‍പറേഷന്‍ തിരഞ്ഞെടുത്തത്.