Breaking News

സി. സി. ടി. വി. യെക്കുറിച്ചല്‍പ്പം


ക്ലോസ്ഡ്‌ സര്‍ക്യൂട്ട്  ടെലിവിഷന്‍ എന്നതിന്‍റെ ചുരുക്ക പേരാണ്  CCTV. ഇന്ന് പല ആവശ്യങ്ങല്‍ക്കായി നിരവധി സ്ഥലങ്ങളിലാണ് ഇതുപയോഗിച്ച് വരുന്നത്. എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, തുണിക്കടകള്‍, ജ്വല്ലറികള്‍, ഷോപ്പിംഗ്‌ മാളുകള്‍ അങ്ങനെ നിരവധി സ്ഥലങ്ങളില്‍ CCTV യുടെ ഉപയോഗം വര്‍ധിച്ചു വരുന്നതായാണ് കാണപ്പെടുന്നത്.

1940-കളിലാണ്  CCTV പ്രചാരത്തിലായത്. റോക്കറ്റ് വിക്ഷേപനങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് ഇവ ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്.

സാധാരണയായി CCTV പ്രവര്‍ത്തിക്കുവാന്‍ വേണ്ടി പ്രധാനമായും മൂന്നു സംവിധാനങ്ങളാണ് വേണ്ടത്..

1 - ക്യാമറ
2 - സിഗ്നലുകള്‍ കടന്നു പോകാനുള്ള മാധ്യമം.
3 - ക്യാമറയില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ റെക്കോര്‍ഡ്‌ ചെയ്യാനുള്ള ഒരു റെക്കോര്‍ഡര്‍.


ക്യാമറ 

      ക്യാമറകളെ നമുക്ക്  CCTV യുടെ കണ്ണുകള്‍ എന്ന് വിശേഷിപ്പിക്കാം. വിവിധ തരാം ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഘടിപ്പിക്കുന്ന സാഹചര്യവും ഉപയോഗവും സ്ഥലവുമാനുസരിച്ച് ക്യാമറകളെ നമ്മള്‍ തിരഞ്ഞെടുക്കെണ്ടിയിരിക്കുന്നു.

       പകല്‍ സമയങ്ങളിലെ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്  DOME ക്യാമറകള്‍.
      രാത്രിയും പകലും ഒരുപോലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറകളെ  INFRARED ക്യാമറകള്‍ എന്ന്  പറയുന്നു.
       ദൂരെയുള്ള ചിത്രങ്ങളെ സൂം ചെയ്ത് അടുത്ത കാണിക്കുന്നവയാണ് ബുള്ളറ്റ് ക്യാമറകള്‍.

       ചുറ്റുമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ വേണ്ടി നാല് ദിശയിലേക്കും ഒടോമാറ്റിക്കായി തിരിയുന്നവയാണ്  PTZ ക്യാമറകള്‍.  ( PAN Tilt Zoom )

      ഇത് പോലെതന്നെ ചെറിയ ചെറിയ അനക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ക്യാമറകള്‍, Temperature നിരീക്ഷിക്കുവാനുള്ള ക്യാമറകള്‍, സ്പൈ വര്‍ക്കുകള്‍ക്ക് ഉപയോഗിക്കുന്ന ഒളി ക്യാമറകള്‍ തുടങ്ങി നിരവധി ക്യാമറകള്‍ ഇന്ന് വിപണികളില്‍  സുലഭമാണ്.


സിഗ്നലുകള്‍

കോപ്പര്‍ കേബിള്‍, OFC, വയര്‍ലെസ്സുകള്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള മാധ്യമങ്ങളാണ് സിഗ്നലുകള്‍ കടത്തിവിടുന്നതിനായി ഉപയോഗിക്കുന്നത്. കോപ്പര്‍ കേബിളുകളില്‍ കോ ആക്സിയന്‍ കേബിളുകലാണ് ഉപയോഗിക്കുന്നത്. കാരണം ദൂരെയുള്ള ദൃശ്യങ്ങള്‍ കടത്തിവിടുമ്പോള്‍ ഇതിനുള്ളിലുള്ള സിഗ്നലുകളുടെ ശേഷി കുറയും. തന്മൂലം ചിത്രങ്ങളുടെ വ്യക്തതയില്‍ നഷ്ടം സംഭവിക്കും. പക്ഷേ ലാന്‍ സൈഡുകളില്‍ ഈ കുഴപ്പങ്ങള്‍ ഉണ്ടാവാറില്ല.

       OFC -യില്‍ സിഗ്നലുകള്‍ നഷ്ടപ്പെടലുകള്‍ സംഭവിക്കാറില്ല എന്നതിനാല്‍ ദൂരെയുള്ള ദൃശ്യ മാധ്യമങ്ങളെ കടത്തിവിടാന്‍ OFC- യാണ് ഉപയോഗിച്ച് വരുന്നത്. ട്രാഫിക്‌ മോണിറ്ററിങ്ങിനു വേണ്ടിയുള്ള ഇതിന്റെ ഉപയോഗം ഇതിനു തെളിവാണ്. കാരണം, ക്യാമറകളും സിഗ്നല്‍ എത്തേണ്ട സ്ഥലവും തമ്മില്‍ കിലോമീറ്ററുകളോളം ദൂരം കാണും. അതിനാല്‍ വ്യക്തതയോട് കൂടി കാണണമെങ്കില്‍ OFC തന്നെ ഉപയോഗിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങള്‍ക്ക് എന്തുകൊണ്ടും OFC- കളാണ് അഭികാമ്യം.

       വയര്‍ലെസ്സ് രീതികളാകട്ടെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫികള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത് സാധാരണയായി ബ്ലൂടൂത്ത് ടെക്നോളജി വഴിയാണ് സിഗ്നലുകള്‍ കൈമാറുന്നത് . കാരണം, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫികള്‍ക്ക് വേണ്ടി ക്യാമറകള്‍ ഘടിപ്പിക്കുന്നത് വളരെ പ്രയാസമേറിയ സ്ഥലങ്ങളിലായിരിക്കും. തന്മൂലം കേബിളുകള്‍ വലിക്കുവാന്‍ പ്രയാസമായിരിക്കും. അതുമാത്രമല്ല , കേബിളുകള്‍ക്ക് നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് കാരണമാണ് വയര്‍ലെസ്സ് ടെക്നോളജി ഉപയോഗിക്കുന്നത്.


    റെക്കോര്‍ഡര്‍

ക്യാമറയില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ റെക്കോര്‍ഡ് ചെയ്യുവാന്‍ വേണ്ടി   DVR എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത് . ഇതിലേക്ക് ക്യാമറകളില്‍ നിന്ന് വരുന്ന കേബിളുകള്‍ കണക്റ്റ് ചെയ്യുമ്പോള്‍ സിഗ്നലുകള്‍ റെക്കോര്‍ഡ്‌ ആവുന്നു. ഇതില്‍ നിന്ന് ഔട്പുട്ട് എടുത്ത് മോണിട്ടറിലേക്കോ, ടി.വി യിലെക്കോ നല്‍കാവുന്നതുമാണ്.

      DVR- ല്‍ കമ്പ്യൂട്ടറിലേതു പോലെ ഒരു ഹാര്‍ഡ് ഡിസ്ക് ഉണ്ടാകും. ഈ ഹാര്‍ഡ് ഡിസ്ക്കിലേക്കാണ് സിഗ്നലുകള്‍ സേവ് ചെയ്യപ്പെടുന്നത്. ഇതില്‍ ഡേറ്റാസ് നിറഞ്ഞു കവിയുമ്പോള്‍ DVR ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുകയും പുതിയത് ഓവര്‍ റൈറ്റ് ചെയ്യുകയും ചെയ്യുന്നു.

         ക്യാമറ, സിഗ്നലുകള്‍ കടന്നു പോകുന്നതിനുള്ള ശരിയായ മാധ്യമം, റെകോര്‍ഡര്‍  ഇവ മൂന്നും ഉണ്ടെങ്കില്‍ മാത്രമേ CCTV-യുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുകയുള്ളൂ.

         CCTV-യുടെ ഉപയോഗ സാധ്യതയും പ്രാധാന്യവും തിരിച്ചറിഞ്ഞതോടെ, പ്രായോഗിക മേഖലയുടെ വ്യാപ്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. തുടക്കത്തില്‍ പറഞ്ഞ മേഖലകള്‍ കൂടാതെ മറ്റു പല മേഖലകളിലേക്കും ഇതിന്റെ ഉപയോഗം വ്യാപിച്ചിരിക്കുന്നു. ആതുര സേവന രംഗത്തെ കീ ഹോള്‍ സര്‍ജറിക്കും ട്രിനുകളിലും, പ്ലെയിനുകളിലും നിരീക്ഷണങ്ങള്‍ക്ക് വേണ്ടിയും  അങ്ങനെ ജീവിതത്തിന്റെ നിരവധി വ്യത്യസ്ത മേഖലകളില്‍ CCTV പ്രചാരത്തിലായിരിക്കുകയാനിപ്പോള്‍.