Breaking News

രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു; പിതൃസഹോദരന്‍ കസ്റ്റഡിയില്‍

റാന്നിയില്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു. പത്തനംതിട്ട റാന്നി കീകൊഴൂരിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നതെന്നാണ് സൂചന. കീഴക്കഴൂരില്‍ ഷൈബു-ബിന്ദു ദമ്പതികളുടെ മക്കളായ മെല്‍ബിന്‍, മെബിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുട്ടികളുടെ പിതൃസഹോദരന്‍ ഓട്ടോ ഡ്രൈവറായ ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. അഞ്ചും ആറും വയസുള്ള സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്.

കുട്ടികളുടെ അമ്മ ബിന്ദുവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.