Breaking News

ഇനി "നോൾ കാർഡ്‌" ഇല്ലാതെയും യാത്ര ചെയ്യാം

ദുബൈ: പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ‘സ്മാര്‍ട്ട് നോല്‍’ സേവനം ആരംഭിച്ചു. എന്‍.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ഇതില്‍ തന്നെ ടിക്കറ്റ് ലോഡ് ചെയ്യാം, ഇതിനായി പ്രത്യേക സിം കാര്‍ഡ് ആര്‍.ടി.എ നല്‍കും.

പുതിയ സേവനം വരുന്നതോടെ വലിയൊരു വിഭാഗം യാത്രക്കാര്‍ പുതിയ സംവിധാനത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷയെന്നും ആര്‍.ടി.എ വിഭാഗം സി.ഇ.ഒ അബ്ദുല്ല അലി അല്‍ മദനി അറിയിച്ചു.
ഡു, ഇത്തിസലാത്ത് എന്നീ ടെലിഫോണ്‍ സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് ആര്‍.ടി.എ ധാരണയിലെത്തിയിട്ടുണ്ട്. ഇവര്‍ വഴിയാണ് പ്രത്യേക സിം കാര്‍ഡ് സ്വന്തമാക്കേണ്ടത്.
കൂടുതല്‍ വിശദാംശങ്ങൾ R T A ഹെൽപ്‌ ലൈൻ  800 9090 എന്ന നമ്പറില്‍ നിന്നും  അറിയാം