Breaking News

തളിപ്പറമ്പില്‍ വാഹനാപകടം : ഒരാള്‍ മരിച്ചു.

ദേശീയ പാതയില്‍ തളിപ്പറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തളിപ്പറമ്പ സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിനു സമീപത്തെ കായക്കൂലില്‍ ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.
ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഇബ്രാഹിം കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുപ്പം CM ഹൗസിലെ മുഹമ്മദിനെ ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുകുന്ന് തറയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പ്രിയ ബസ്സും തളിപ്പറമ്പില്‍ നിന്നും ഏഴാം മെയിലിലേക്ക് പോകുകയായിരുന്ന പള്‍സര്‍ ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ബസ്സിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദ്രിക്സക്ഷികള്‍ പറഞ്ഞു.

തളിപ്പറമ്പിലെ പ്രമുഖ Gents ഷോറൂം ആയ (x vogue ) റെഡിമൈഡ്  കടയുടെ പാര്‍ട്ട്ണര്‍ ആണ് ഇബ്രാഹിം കുട്ടി.