സ്ത്രീധനം നല്കാന്‍ കാശില്ല; നാല് പാക് സഹോദരിമാര്‍ കനാലില്‍ ചാടി മരിച്ചു
സ്ത്രീധനം നല്കാന്‍ പണമില്ലാത്തതിനാല്‍ വിവാഹം വൈകുന്നതിന്റെ പേരില്‍ പിതാവിനോട് വഴക്കിട്ട് കനാലില്‍ ചാടി നാല് സഹോദരിമാര്‍ പാകിസ്താനില്‍ ആത്മഹത്യ ചെയ്തു. ഇവര്‍ക്കൊപ്പം ചാടിയ അഞ്ചാം സഹോദരിയെ നാട്ടുകാര്‍ രക്ഷിച്ചു.
പാക് അധിനിവേശ പഞ്ചാബിന്റെ തെക്കന്‍ മേഖലയിലുള്ള മൈല്‍സിയിലാണ് സംഭവം. ബഷീര്‍ അഹമ്മദ് രജപുത് എന്ന പാവപ്പെട്ട കര്‍ഷകന്റെ മക്കളാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനം നല്കാന്‍ കാശില്ലാത്തതിനാലാണ് ബഷീര്‍ അഹമ്മദ് തന്റെ അഞ്ച് പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ച് അയയ്ക്കാതിരുന്നത്.
ഇതുസംബന്ധിച്ച് ബഷീറുമായി വ്യാഴാഴ്ചയുണ്ടായ വഴക്കിനൊടുവില്‍ പെണ്‍മക്കള്‍ കനാലില്‍ ചാടുകയായിരുന്നു. ഇവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നു.