Breaking News

ദീപക് വധം : കുറ്റപത്രം സമര്‍പ്പിച്ചു

എഞ്ചിനീയരിംഗ് വിദ്യാര്‍ത്ഥി തളിപ്പറമ്പിലെ ദീപകിനെ വധിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളോട് ഒക്ടോബര്‍ 5 നു കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്‍  തളിപരംബിലെ കര്‍മ്മ സമിതി ഭാരവാഹികളായ ജയിംസ്‌ മാത്യു എം എല്‍ എ, സതീശന്‍ പാച്ചേനി, രാജേഷ്‌ പാലങ്ങാട്, വക്കീല്‍ നിക്കളോസ് ജോസഫ്‌ എന്നിവര്‍ ഇന്നലെ തമിഴ്‌നാട്‌ ചെന്ന്  ഡി എസ് പി .രാജനുമായി കേസിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. കുറ്റപത്രം വളരെ ശക്തമാണെന്നും കൊലക്കുറ്റം അടക്കമുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഡി എസ് പി. അറിയിച്ചു. തുടക്കത്തില്‍ അപകടമാണെന്ന രീതിയില്‍ നടന്ന അന്വേഷണം ഡി എസ് പി ഏറ്റെടുത്തതാണ് വഴിത്തിരിവില്‍ എത്തിയത്.

നാമക്കല്‍ എഞ്ചിനീയറിന്‍ഗ് കോളേജ് വിദ്യാര്‍ഥികളായ നടുവില്‍ സ്വദേശി മിതുന്‍, ചെമ്പേരിയിലെ ഡാനിഷ്,  ശ്രീകണ്ഠപുരത്തെ സെബിന്‍, വയനാട് സ്വദേശി അമല്‍, ബാലുശ്ശേരിയിലെ അശ്വിന്‍,  കോഴിക്കോട് സ്വദേശി ലിജോ, എരണാകുളത്തെ ഡേവിഡ് എന്നിവരോടാണ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

ദീപക്കിനോപ്പം ബൈക്കില്‍ സഞ്ചരിച്ച സഹപാഠി ദിനേഷ്‌ ജോസഫ്‌ ആണ് കേസിലെ ദൃസാക്ഷി.

145 പേജുള്ളതാണ് കുറ്റപത്രം. വിദ്യാര്‍ത്ഥികളും ചായക്കടക്കാരും ഹോസ്റ്റല്‍ അധികൃതരും ഉള്‍പ്പടെ 70 ഓളം പേരാണ് സാക്ഷികള്‍.

കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ദീപക് കൊല്ലപ്പെട്ടത്..