Breaking News

ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍

ഇരട്ടകുട്ടികളെ പ്രസവിച്ച് പാരമ്പര്യമുള്ള കുടംബത്തില്‍ ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍. മലപ്പുറം ചങ്ങരംകുളം കോക്കൂര്‍ കാണിയില്‍ വീട്ടില്‍ ഹുസൈന്റെ ഭാര്യ ഉമ്മു സെല്‍വിയാണ് (34) ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്. രണ്ട്  ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണുള്ളത്. ഉമ്മു സെല്‍വിയുടെ രണ്ടാമത്തെ പ്രസവമാണിത്.

നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഉമ്മു സെല്‍വിക്ക് നാലു കുഞ്ഞുങ്ങളെ ലഭിക്കുന്നത്. മൂത്ത മകള്‍ പ്ലസ് വണ്ണിന് പഠിക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒരാഴ്ചത്തെ നിരീക്ഷണത്തിനായി   തീവ്രപരിചരണ വിഭാഗത്തിലാക്കിയിരിക്കുകയാണ് 
Babies, Thrissur, Medical College, Family, Hospital, Treatment, Kerala, Kerala,  Malayalam News,

അമ്മയേയും കുഞ്ഞുങ്ങളേയും. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.  സുമംഗല ദേവി, ഡോ. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം പ്രസവിക്കുന്ന ഉമ്മു സെല്‍വിക്ക് നാലു കുട്ടികളുണ്ടെന്നറിഞ്ഞതിനാല്‍ പ്രസവത്തിന്റെ തയാറെടുപ്പിനായി രണ്ടു മാസം മുമ്പുതന്നെ   ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിചരിച്ചുവരികയായിരുന്നു. പട്ടാമ്പി കണ്ണന്നൂര്‍ പുതിയ വീട്ടില്‍ കുടുംബാംഗമാണ് ഉമ്മു സെല്‍വി.

ഉമ്മു സെല്‍വിയുടെ അമ്മ ജമീല ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയിരുന്നു. ജമീലയുടെ രണ്ടു സഹോദരങ്ങളും  ഇരട്ടകളാണ്. ഇരട്ടകളല്ലാതിരുന്ന രണ്ടു സഹോദരന്‍മാര്‍ക്കുണ്ടായ കുട്ടികളും ഇരട്ടകളാണ്. ഒരാള്‍ക്കു രണ്ടു പെണ്ണും മറ്റൊരാള്‍ക്ക് ഒരാണും ഒരു പെണ്ണും. ഇവരില്‍ ഇരട്ടകളായ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊടുത്തതും ഇരട്ട സഹോദരന്മാര്‍ക്കാണ്്.

ഉമ്മു സെല്‍വിയുടെ സഹോദരിയും ഇരട്ടക്കുഞ്ഞുങ്ങളെയാണു പ്രസവിച്ചത്. ഇരട്ടകള്‍ ജനിച്ചു പാരമ്പര്യമുള്ള കുടുംബത്തില്‍ ഒരു ജോടി ഇരട്ടകളെ ലഭിച്ച സന്തോഷത്തിലാണു കുടുംബാംഗങ്ങള്‍. .