അബ്ദുള്‍ സമദ് സമദാനിക്ക് കുത്തേറ്റു
മലപ്പുറം: പ്രമുഖ മുസ്ലിംലീഗ് നേതാവും കോട്ടയ്ക്കല്‍ എം.എല്‍.എയുമായ അബ്ദുല്‍ സമദ് സമദാനിയ്ക്ക് കുത്തേറ്റു. മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റതെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുറ്റിപ്പുറത്തെ ഒരു പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിന് സമദാനി രണ്ട് കുടുംബങ്ങളുടേയും യോഗം വിളിച്ചിരുന്നു. യോഗം കഴിഞ്ഞശേഷം ഒരാള്‍ സമദാനി ഇരിക്കുന്ന മുറിയിലെത്തി അദ്ദേഹത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു.
പരിക്കേറ്റ സമദാനിയെ കോട്ടക്കല്ലിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിനാണ് കുത്തേറ്റതെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുര്‍ റഹ്്മാന്‍ രണ്ടത്താണി വെളിപ്പെടുത്തി. സമദാനിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്.
പുളിക്കല്‍ കുഞ്ഞാവ എന്നയാളാണ് എം.എല്‍.എയെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തര്‍ക്കത്തിനിടെ നേരത്തെ മരിച്ചയാളുടെ സഹോദരനാണ് പോലീസ് കസ്റ്റഡിയിലെടുത്ത പുളിക്കല്‍ കുഞ്ഞാവ.