നേരം പുലര്‍ന്നപ്പോള്‍ പുതിയ കട; ഉടമസ്ഥനില്ല!
മൂന്നാര്‍ ടൗണിന്റെ പ്രധാന ഭാഗത്ത് ഒറ്റരാത്രികൊണ്ട് പെട്ടിക്കട പ്രത്യക്ഷപ്പെട്ടു. ഇരുമ്പുപൈപ്പുകള്‍കൊണ്ടും ഷീറ്റുകള്‍കൊണ്ടും നിര്‍മിച്ച എട്ടടി പൊക്കമുള്ള കടയാണ് ടൗണിനു നടുവില്‍ ബുധനാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്.
ടൗണിലെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്ന സ്ഥലത്താണ് കടയിട്ടിരിക്കുന്നത്. ടൗണിന് നടുവില്‍ കട പ്രത്യക്ഷപ്പെട്ടതല്ലാതെ ഉടമസ്ഥന്‍ രംഗത്തെത്തിയിട്ടില്ല. സംഭവം പഞ്ചായത്ത്, റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇത്തരത്തില്‍ മൂന്നാറില്‍ ഇടയ്ക്കിടെ കടകളും കെട്ടിടങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്.