Breaking News

ആറുവയസ്സുകാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് സ്ത്രീയുടെ ക്രൂരത

ബെയ്ജിങ്: ചൈനയിലെ ഷാന്‍ഷി പ്രവിശ്യയില്‍ ആറുവയസ്സുകാരനെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തി. ആഗസ്ത് 24നാണ് സംഭവമുണ്ടായത്. കളിക്കാന്‍ പോയ കുട്ടിയെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ മാതാപിതാക്കളാണ് കണ്ടെത്തിയത്. കണ്ണുകള്‍ സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സ്ത്രീയാണ് ആക്രമണം നടത്തിയതെന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലന്‍ പറഞ്ഞു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്ന ആള്‍ക്ക് പോലീസ് ഒരു ലക്ഷം യുവാന്‍ (ഏകദേശം 11 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചു.