Breaking News

പിക്കപ്പ് വാന്‍ ദേഹത്ത് കയറി നിര്‍മാണ തൊഴിലാളി മരിച്ചു

   കോണ്‍ക്രീറ്റ് ജോലിക്കായി സിമന്റ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്ത് കയറി നിര്‍മാണ തൊഴിലാളി മരിച്ചു.
മഴൂര്‍ മുസ്ലിം പള്ളിക്കടുത്ത നടുക്കണ്ടി മോഹനന്റെ ഭാര്യ സരോജനി (58) ആണ് മരിച്ചത്. മഴൂര്‍ കലാവേദിക്കടുത്ത വസന്ത (37) ക്കാണ് പരിക്കേറ്റത്. വസന്തയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   ഇന്ന് രാവിലെ 9.30 നു പന്നിയൂര്‍ എസ്. പി  ബസാറിലായിരുന്നു അപകടം പിക്കപ്പ് വാന്‍ റോഡ്‌ അരികില്‍ നിര്‍ത്തിയിട്ട് സിമന്‍റ് ചാക്ക് ഇറക്കുകയായിരുന്നു സരോജനിയും കൂട്ടരും. നിര്‍ത്തിയിട്ട വാന്‍ ഈ സമയം പിറകോട്ട് വന്നു സരോജനിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. സംഭവമറിഞ്ഞ്‌ ഓടിക്കൂടിയവര്‍ ഇവരെ പരിയാരം മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.