Breaking News

പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും.

കമ്പനികളുടെ നഷ്ടം നികത്താനായി മാസംതോറും 50 പൈസ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി പ്രകാരമാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. അതേസമയം രൂപയുടെ വിലയിടിവും, അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവുമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് ആറാം തവണയാണ് പെട്രോള്‍ വില എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. 2.35 രൂപയ്ക്ക് പുറമെ സംസ്ഥാനങ്ങളും അധിക നികുതിയും വിലവര്‍ധനവിനോടൊപ്പം ഉണ്ടാകും.

കേരളത്തില്‍ പെട്രോളിന് 2.76 രൂപ കൂടും. ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപയാകും. പെട്രോളിന് ഇത്രയധികം വില വരുന്നത് ഇതാദ്യമായാണ്.