Breaking News

ഭഗത് സിംഗ് രക്തസാക്ഷി തന്നെ: പ്രധാനമന്ത്രി

Prime Minister, Manmohan Singh, National, Bhagat Singh, Government, Files, Independence, Freedom Fighters, Martyr status, Dependent, Records, Malayalam
ന്യൂഡല്‍ഹി: ഭഗത് സിംഗിന്റെ പേര് രേഖകളില്‍ പരാമര്‍ശിക്കുന്നില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വിശദീകരണം. സര്‍ക്കാര്‍ രേഖകളില്‍ പരാമര്‍ശമില്ലെങ്കിലും ഭഗത് സിംഗ് രക്തസാക്ഷി തന്നെയാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹത്തെ രക്തസാക്ഷിയായി കണക്കാക്കാന്‍ ഏതെങ്കിലും രേഖകള്‍ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുണ്ടാകുന്ന വിവാദങ്ങള്‍ വേദനാജനകമാണെന്നും ഇത്തരം വിവാദങ്ങള്‍ ഭാവിയില്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ രേഖകള്‍ ഭഗത് സിംഗിന്റെ പേരില്ലെന്ന മറുപടി ലഭിച്ചത്. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചത്.