Breaking News

മകനോടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

മകനോടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ തൊങ്ങ് പൊട്ടിവീണ് വീട്ടമ്മ ദാരുണമായി മരിച്ചു. ആലക്കോട് നെല്ലിപ്പാറ പള്ളിക്ക് സമീപത്തെ പരേതനായ വില്‍സന്റെ ഭാര്യ മംഗലശ്ശേരി മീര(42)യാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ പെരുനിലം റോഡിലാണ് അപകടമുണ്ടായത്. ആലക്കോട് ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മക്കളായ ഗ്രേഷ്യസ്, പ്രിന്‍സ് എന്നിവരോടൊത്ത് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് റോഡരികിലെ ഉണങ്ങിനിന്ന തെങ്ങ് മീരയുടെ തലയില്‍ പൊട്ടിവീണത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Kerala, Obituary, House Wife, Coconut tree, Accident, Mangalassery Meeraആലക്കോട് മേരിമാതാ കോളജിലെ അവസാന വര്‍ഷ ബി.കോം. വിദ്യാര്‍ഥിയായ മകന്‍ ഗ്രേഷ്യസാണ് ബൈക്ക് ഓടിച്ചത്. ഉണങ്ങിയ തെങ്ങ് മഴയില്‍ കുതിര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ബൈക്കോടിച്ചിരുന്ന ഗ്രേഷ്യസിന് ചെറിയ പരിക്കേറ്റിരുന്നു. കൂടെയുണ്ടായിരുന്ന ആലക്കോട് എന്‍.എസ്.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ പ്രിന്‍സ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മീരയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പ് ടി.വി. ആന്റിന ശരിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചിരുന്നു.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നെല്ലിപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. ജോസഫ്-ബ്രിജീത് ദമ്പതികുടെ മകളാണ് മീര. സഹോദരങ്ങള്‍: ബെന്നീസ്, ജോളി, റോസ്‌ലിന്‍, റാണി.