Breaking News

കാഴ്ചയൊരുക്കി അപൂര്‍വ പപ്പായ


പാപ്പിനിശ്ശേരി: വേളാപുരം നരയന്‍കുളത്തിലെ ചെറിയാണ്ടിലകത്ത് മമ്പ്രി സലിമിന്റെ വീട്ടിലുണ്ടായ അപൂര്‍വ പപ്പായ കാണാന്‍ നാട്ടുകാരുടെ തിരക്ക്. 

സലിമിന്റെ വീട്ടുപറമ്പിലെ പപ്പായ മരത്തിലെ നിരവധി പപ്പായകളുടെ ഉള്‍വശത്ത് കാണപ്പെട്ട മനുഷ്യരുടെ തലയോട്ടി പോലെയുള്ള ഉരുണ്ട രൂപം അപൂര്‍വ കാഴ്ചയായി. 

ഒടുവില്‍ നാട്ടുകാരുടെ ആവശ്യാര്‍ഥം വേളാപുരം ദേശീയപാതയ്ക്കരികിലും പപ്പായകള്‍ പ്രദര്‍ശനത്തിനുവെച്ചു.