Breaking News

ബസിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ ഐ.ടി.ഐ.വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൂത്തുപറമ്പ് മൂന്നാം പാലത്തിന് സമീപം സ്വകാര്യബസ് ബൈക്കിലിടിച്ച് കണ്ണൂര്‍ ഗവ. ഐ ടി ഐയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ രഞ്ജീഷ്, ഷിബിന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ എ കെ ജി ആസ്പത്രിയിലേക്ക് മാറ്റി.