സ്വര്‍ണക്കടത്ത്: മലബാര്‍ ഗോള്‍ഡ് ഡയറ്ക്ടറെ ആറാംപ്രതിയാക്കും
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡും പ്രതിപ്പട്ടികയിലേക്ക്. മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കാന്‍ റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറി വാങ്ങിയെന്ന് റവന്യൂ ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡിആര്‍ഐക്ക് ലഭിച്ചത്.
വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ 39 കിലോ സ്വര്‍ണത്തില്‍ നിന്നും 10 കിലോയാണ് ഷഹബാസ് ജ്വല്ലറിക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഡിആര്‍ഐ റെയ്ഡ് ചെയ്തു. ജ്വല്ലറി ശൃംഖലയുടെ സപ്ലൈ മാനേജ്‌മെന്റ് വിംഗില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതുകൂടാതെ ജ്വല്ലറിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ അഷ്‌റഫിനെ ഡിആര്‍ഐ ചോദ്യം ചെയ്തു.
ഇതാദ്യമായാണ് ഒരു ജ്വല്ലറിക്കെതിരെ സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്.
അതേസമയം വാങ്ങിയത് കള്ളക്കടത്ത് സ്വര്‍ണമെന്ന് അറിയാതെയെന്ന് മലബാര്‍ ഗോള്‍ഡ് നല്‍കുന്ന വിശദീകരണം.
Read more at: http://www.indiavisiontv.com/2013/11/26/280404.html
Copyright © Indiavision Satellite Communications Ltd