മഴൂരിലെ യുവാവ് സൗദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
സൗദി അറേബ്യയിലെ റിയാദില്‍ മഴൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. നടുക്കണ്ടി ഉമേഷ് (37) ആണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം റിയാദിലെ ജോലി സ്ഥലത്താണ് കുഴഞ്ഞുവീണ് മരിച്ചത്. അടുത്ത വെള്ളിയാഴ്‌ച നാട്ടില്‍ അവധിക്ക് വരാനിരിക്കേയാണ് അന്ത്യം. മൃതദേഹം നാളെ പുലര്‍ച്ചെ മൂന്നുമണിയോടെ നാട്ടില്‍ എത്തിക്കും. സംസ്‌കാരം രാവിലെ ഒമ്പത് മണിക്ക് മഴൂര്‍ തറവാട് ശ്‌മശാനത്തില്‍. റിട്ട. ഹെല്‍ത്ത് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഒ. കുഞ്ഞിരാമന്‍-നടുക്കണ്ടി ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: സിനി (മട്ടന്നൂര്‍). സഹോദരങ്ങള്‍: സുരേഷ് (ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക്, മാനന്തവാടി), രമേഷ് (ഗ്ലാസ് എംമ്പോറിയം ജീവനക്കാരന്‍, തളിപ്പറമ്പ), ജിനേഷ്, രാജേഷ്, സതീഷ് (മൂന്നുപേരും സൗദിയില്‍).