Breaking News

സഞ്ജയ് ദത്തിന് പരോള്‍

 പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ദത്തിന് ചികിത്സയ്ക്കാണ് പരോള്‍ അനുവദിച്ചത്. പൂനെയിലെ യര്‍വാഡ ജയില്‍ അധികൃതരാണ് പരോള്‍ അനുവദിച്ചത്. ഒരുമാസത്തെ പരോള്‍ ആവശ്യപ്പെട്ട ദത്തിന് രണ്ടാഴ്ചത്തെ പരോള്‍ മാത്രമാണ് അധികൃതര്‍ അനുവദിച്ചത്.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റക്കാരനാണെന്ന് 
Sunjay Dutt granted parole on medical grounds, Yerawada Central Jail authorities,Pune, Treatment,
കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തിന്  മുംബൈയിലെ പ്രത്യേക ടാഡാ കോടതി ആറുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 

ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീലുമായി ചെന്ന ദത്തിന്റെ ശിക്ഷാകാലാവധി ആറില്‍നിന്ന് അഞ്ചു വര്‍ഷമായി കുറയ്ക്കുകയായിരുന്നു. പരോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ദത്ത് മുംബൈയിലേക്ക് പോയി.