Breaking News

സ്‌കൈപ്പില്‍ അത്മഹത്യ

മദ്യപിച്ച് സ്‌കൈപ്പില്‍ ചാറ്റ് ചെയ്യാനെത്തിയ ഭര്‍ത്താവിന് മുന്നില്‍ ഭാര്യ ലൈവായി തൂങ്ങിമരിച്ചു. കൊളംബോയിലെ ബാത്തിക്കലോല പ്രദേശത്താണ് സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മദ്യപിച്ച് സ്‌കൈപ്പില്‍ ചാറ്റ് ചെയ്യാനെത്തിയപ്പോള്‍ ക്ഷുഭിതയായ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

മദ്യപാനം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭാര്യ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭര്‍ത്താവ് അത് കൂട്ടാക്കിയിരുന്നില്ല. ഇതാണ് ആത്മഹത്യയില്‍ കലാശിച്ചത്. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ലൈവായി കണ്ട ഭര്‍ത്താവ് വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.