Breaking News

ചൈനയിലെ വന്മതിലിന്റെ ഒരുഭാഗം മഴയില്‍ തകര്‍ന്നു


ചൈനയിലെ ചരിത്രപ്രസിദ്ധമായ വന്മതിലിന്റെ ഒരുഭാഗം കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നുവീണു. 

വടക്കന്‍ ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ഴാന്‍ജിയാകു പ്രദേശത്തുള്ള ഭാഗമാണ് തകര്‍ന്നതെന്ന് ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍നീണ്ട ശക്തമായ മഴമൂലമുണ്ടായ മലവെള്ളപ്പാച്ചിലിലാണിത്.