Breaking News

ഇരപിടിക്കുന്ന പുതിയ സസ്യജാലങ്ങളെ കണ്ടെത്തി


ബ്രസീലിലെ പുല്‍ക്കാടുകളില്‍ മാംസഭുക്കുകളായ മൂന്നു പുതിയഇനം ചെടികളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇരകളെ കുരുക്കിലാക്കി വിഴുങ്ങുന്ന ഇവയുടെ പ്രധാന ഭക്ഷണം പുഴുക്കളാണ്. മണ്ണിലേക്ക് ഇലകള്‍ താഴ്ത്തിയാണ് ഈ സസ്യങ്ങളുടെ ഇരവേട്ട. പശിമയുള്ള ഇലകളാണ് ഇവക്കുള്ളത്.
മണ്ണിലെ പുഴുക്കളും മറ്റു ചെറിയ ജീവജാലങ്ങളും ഇതിന്റെ ഇലയില്‍ ഒട്ടിപ്പിടിക്കും. തവള പോലുള്ള ജീവികളെ പോലും ആഹാരമാക്കാന്‍ ശേഷിയുള്ള ഒട്ടനേകം മാംസാഹാരികളായ സസ്യങ്ങളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ടെങ്കിലും മണ്ണിലേക്ക് ഇലകള്‍ താഴ്ത്തി ഇരപിടിക്കുന്ന വിഭാഗത്തെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇങ്ങനെ ഇരപിടിക്കുന്ന സസ്യജാലങ്ങള്‍ വേറെയുമുണ്ടാകാമെന്നാണ് ബൊട്ടാണിസ്റ്റുകളുടെ പക്ഷം. കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സിലെ ഡോ. പീറ്റര്‍ ഫ്രിച്ചാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. ഫില്‍കോക്സിയ മിനന്‍സിസ്, ഫില്‍കോക്സിയ ഗോയസെന്‍സിസ്, ഫില്‍കോക്സിയ ബാഹിന്‍സീസ് എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയ ചെടികളുടെ പേര്.